ഉപജില്ലാകയികമേള സംഘാടകസമിതിയോഗം 26.9.2015 ശനിയാഴ്ച ഉച്ചയ്ക്ക് 2മണീക്ക്

സ്കൂൾ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് ജൂലായ് 13 ..

Sunday 13 July 2014

വായനാവാരാചരണം



 വായനാവാരം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ശ്രീ കൃഷ്ണകുമാര്‍ പള്ളിയത്തിന്‍റെ തേനൂറുംപാട്ട്” എന്ന പരിപാടിയോടെജൂണ്‍ പത്തൊമ്പതിന് വായനാവാരാചാരണത്തിനു തുടക്കം കുറിച്ചു. കൃഷ്ണകുമാര്‍ മാസ്റ്റര്‍ പാട്ടിന്‍റെ പാലാഴി തീര്‍ത്ത് കുട്ടികളെ ആനന്ദത്തിലും ആവേശത്തിലും ആറാടിച്ചു.തദവസരത്തില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും   എ പ്ലസ്‌ നേടിയ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥിനിയായ അഞ്ജനയെ ഉപഹാരം നല്‍കി അനുമോദിച്ചു .                 




വായനാവാരാചാരണത്തിന്‍റെ ഭാഗമായി 20/06/14ന്എല്‍.പി, യു.പി ക്ലാസ്സിലെ കുട്ടികള്‍ക്ക് കവിതാരചനാമല്‍സരം നടന്നു.23/06/14ന് ശ്രീ എം എ ഭാസ്കരന്‍ മാസ്ററര്‍ പി എന്‍ പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി.

24/06/14നുപുസ്തകപ്രദര്‍ശനം നടത്തി.

25/06/14ബുധനാഴ്ച വായന വളര്‍ച്ചയ്ക്കും വികാസത്തിനും എന്ന വിഷയത്തില്‍  ഉപന്യാസരചനാമത്സരം നടന്നു .തുടര്‍ന്ന് വായനാക്വിസ്.

3.00മണിക്ക് വായനാവാരാചരണസമാപനസസമ്മേളനം എ ഇ ഒ ശ്രീ.രവിവര്‍മ്മന്‍ സാര്‍ ഉദ്ഘാടനം ചെയ്തു.വിവിധമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.തുടര്‍ന്ന്  സല്ലാപം പരിപാടിയില്‍ ഹൊസ്ദുര്‍ഗ് ബി ആര്‍ സി യിലെ ശ്രീ.ഷൈജു മാസ്ററര്‍ കുട്ടികളുമായി സല്ലപിച്ചു



No comments:

Post a Comment